എറണാകുളം ജില്ലയിലെ ആയുർവേദ ആശുപത്രികളിൽ നിലനിൽക്കുന്ന ഫാർമസിസ്റ്റ് തസ്തികകളിലെ ഒഴിവുകൾ അടിയന്തരമായി നികത്തണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. പി.എസ്.സിക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ പിൻവാതിൽ നിയമനങ്ങൾക്ക് അധികൃതർ ശ്രമിക്കുന്നുണ്ടെന്ന് യോഗം ആരോപിച്ചു. ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്.

ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കച്ചേരിപ്പടിയിലുള്ള ആയുർവേദ ഡി.എം.ഒ ഓഫീസിന് മുൻപിൽ ധർണ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. സുതാര്യമായ നിയമന നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് ജോർജ് ഷൈനിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. എം.എൻ. ഗിരി, ജോണി കെ. ജോൺ, റോണി മാതു, സുധീഷ് രവി, വി.എസ്. സനൽ കുമാർ, സൈനബാ പൊന്നാരിമംഗലം, എം.ജെ. മാതു തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

Photo and News Source: Kerala Kaumudi