എറണാകുളം ജില്ലയിലെ ആയുർവേദ ആശുപത്രികളിൽ നിലനിൽക്കുന്ന ഫാർമസിസ്റ്റ് തസ്തികകളിലെ ഒഴിവുകൾ അടിയന്തരമായി നികത്തണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതെ പിൻവാതിൽ നിയമനങ്ങൾക്ക് അധികൃതർ ശ്രമിക്കുന്നുണ്ടെന്ന് യോഗം ആരോപിച്ചു.
ഈ വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കച്ചേരിപ്പടിയിലുള്ള ആയുർവേദ ഡി.എം.ഒ ഓഫീസിന് മുൻപിൽ ശക്തമായ ധർണ സംഘടിപ്പിക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.
ജില്ലാ പ്രസിഡന്റ് ജോർജ് ഷൈനിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. എം.എൻ. ഗിരി, ജോണി കെ. ജോൺ, റോണി മാതു, സുധീഷ് രവി, വി.എസ്. സനൽ കുമാർ, സൈനബാ പൊന്നാരിമംഗലം, എം.ജെ. മാതു തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
Photo and News Source: Kerala Kaumudi








