റീഗൾ ഗ്രൂപ്പും പെന്റിഫ് ജിദ്ദയും സംയുക്തമായി സംഘടിപ്പിച്ച കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രവചന മത്സരത്തിലെ വിജയികളെ ജിദ്ദയിൽ നടന്ന ചടങ്ങിൽ ആദരിച്ചു. മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഫസ്ന ഷെറിൻ, രക്ഷാധികാരി ലത്തീഫ് കാപ്പുങ്ങലിൽ നിന്നും സമ്മാനം ഏറ്റുവാങ്ങി. രണ്ടാം സമ്മാനർഹനായ ഷാനു പട്ടിക്കാട്, നൗഫൽ പാങ്ങിൽ നിന്നും സമ്മാനങ്ങൾ സ്വീകരിച്ചു.

എടവണ്ണ സ്വദേശിയും അധ്യാപികയുമായ ഫസ്ന ഷെറിൻ മറുപടി പ്രസംഗത്തിൽ തന്റെ സന്തോഷം പങ്കുവെച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിശകലനം ചെയ്തും ചില കണക്കുകൂട്ടലുകൾ നടത്തിയും നടത്തിയ പ്രവചനം ദൈവാനുഗ്രഹത്താൽ കൃത്യമായി സംഭവിക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞു. പെരിന്തൽമണ്ണ എൻആർഐ ഫോറം പ്രസിഡന്റ് അയ്യൂബ് മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ലത്തീഫ് കാപ്പുങ്ങൽ (എൻ-കംഫർട്ട്), നൗഫൽ പാങ്ങ്, നാസർ ശാന്തപുരം, മുസ്തഫ കോഴിശ്ശേരി, ജുനൈദ മജീദ്, അദ്‌നു, നൗഷാദ് പാലക്കൽ, ഷമീം അയ്യൂബ്, ഷൗക്കത്ത്, മുഹ്‌സിൻ തയ്യിൽ എന്നിവർ ആശംസകൾ നേർന്നു. റീഗൾ ഗ്രൂപ്പിന്റെ മുജീബ്, എൻ-കംഫർട്ടിന്റെ ലത്തീഫ് കാപ്പുങ്ങൽ എന്നിവരായിരുന്നു മത്സരത്തിന്റെ സ്‌പോൺസർമാർ.

അസ്‌കർ ആലിക്കൽ, ഹുവൈസ്, മുഹ്സിൻ എന്നിവർ പരിപാടിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി വി.പി. മജീദ് സ്വാഗതവും ഖജാഞ്ചി നൗഷാദ് ചാത്തല്ലൂർ നന്ദിയും രേഖപ്പെടുത്തി.

Photo and News Source: Mathrubhumi