വിശ്വകവി രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനം ദേശീയ കലാകാരദിനമായി തിരുവനന്തപുരത്ത് വിപുലമായ പരിപാടികളോടെ ആചരിച്ചു. പൂജപ്പുര മണ്ഡപത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ പ്രസിഡന്റുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ പതാക ഉയർത്തിക്കൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു.
ചടങ്ങിൽ സംസ്ഥാന സെക്രട്ടറി സുരേഷ് ഒഡേസ, പ്രശസ്ത പാവനാടക കലാകാരൻ സുനിൽ പട്ടമറ്റം, ട്രഷറർ കെ.എസ്. ദാസ് എന്നിവർ പങ്കെടുത്തു. കൂടാതെ സജീവ് നാരായൺ, സൂസി തങ്കച്ചൻ, ശൈലജ പുഞ്ചക്കരി, സന്തോഷ് പരമേശ്വരൻ, തങ്കച്ചൻ, വഴുതക്കാട് ശിവകുമാർ, കരുമം മോഹൻകുമാർ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ആഘോഷങ്ങളുടെ ഭാഗമായി സീരിയൽ-സിനിമ താരമായ സന്തോഷ് പരമേശ്വരൻ അവതരിപ്പിച്ച വൺമാൻ ഷോ അരങ്ങേറി. ടാഗോറിന്റെ ദർശനങ്ങളെയും കലയോടുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെയും അനുസ്മരിച്ചുകൊണ്ട് നടന്ന പരിപാടിയിൽ നിരവധി കലാസ്വാദകർ പങ്കെടുത്തു.
Photo and News Source: Kerala Kaumudi










