നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. ജനങ്ങളുടെ വിധിയെ പൂര്‍ണ്ണമായ ആദരവോടെ സ്വീകരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പ് ഫലം തീര്‍ത്തും അപ്രതീക്ഷിതമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.

ഈ ജനവിധി തങ്ങളുടെ രാഷ്ട്രീയ യാത്രയുടെ അവസാനമല്ലെന്നും, മറിച്ച് തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുതിയൊരു തുടക്കമാണെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കുന്നതിനും കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുന്നതിനും എല്‍ഡിഎഫ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

കേരളത്തിന്റെ ഭാവിക്കും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി തങ്ങള്‍ നടത്തുന്ന പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി എല്‍ഡിഎഫ് എന്നും നിലകൊള്ളും. ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന ഏത് നല്ല നടപടികളെയും തങ്ങള്‍ പിന്തുണയ്ക്കുമെന്നും അദ്ദേഹം തന്റെ കുറിപ്പിലൂടെ അറിയിച്ചു.

Photo and News Source: Siraj Live