ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിൽ യമുന നദിയിൽ ബോട്ട് മുങ്ങി ദാരുണമായ അപകടം സംഭവിച്ചു. ബുധനാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ മൂന്നുപേർ മരണപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു. ബോട്ടിലുണ്ടായിരുന്ന ഒമ്പത് യാത്രക്കാരിൽ മൂന്നുപേർക്ക് നീന്തി രക്ഷപ്പെടാൻ സാധിച്ചു.
മരണപ്പെട്ടവരിൽ ഒരു സ്ത്രീയും രണ്ട് കുട്ടികളും ഉൾപ്പെടുന്നു. അപകടത്തിന് പിന്നാലെ മൂന്നുപേരെ കാണാതായിട്ടുണ്ട്. കാണാതായവർക്കായി എൻഡിആർഎഫ് (NDRF), എസ്ഡിആർഎഫ് (SDRF) സംഘങ്ങൾ നദിയിൽ വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. കാണാതായവരിൽ മൂന്ന് കുട്ടികൾ ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ.
അപകടം നടന്ന ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കിയിരുന്നു. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിക്കൊണ്ടിരിക്കുകയാണ്.
Photo and News Source: Suprabhaatham










