അങ്കമാലിയിലെ ഫിസാറ്റ് (FISAT) എൻജിനിയറിംഗ് കോളേജിൽ നാലു ദിവസങ്ങളിലായി സംഘടിപ്പിച്ചിരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ക്യാമ്പ് വിജയകരമായി സമാപിച്ചു. നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷനും (NSDC) എത്തനോട്ടക് അക്കാഡമിയും സംയുക്തമായാണ് ഈ സാങ്കേതിക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്.

സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അമ്പതോളം വിദ്യാർത്ഥികൾ ഈ ക്യാമ്പിൽ പങ്കെടുത്തു. ആധുനിക സാങ്കേതികവിദ്യയായ എ.ഐയുടെ അടിസ്ഥാന തത്വങ്ങളും പ്രായോഗിക വശങ്ങളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക എന്നതായിരുന്നു ക്യാമ്പിന്റെ പ്രധാന ലക്ഷ്യം.

ഫിസാറ്റ് കോളേജ് ട്രഷറർ ജെനിബ് ജെ. കാച്ചപ്പിള്ളി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ജേക്കബ് തോമസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. പി.ആർ. മിനി, പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായ ഡോ. സുമൻലാൽ, ഡോ. ദീപ മേരി മാത്യൂസ് തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കുകയും വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

Photo and News Source: Kerala Kaumudi Latest