കോഴിക്കോട് വെച്ചുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് കൂടി മരണത്തിന് കീഴടങ്ങി. പുത്തൻചന്ത സ്വദേശിയായ അൻസിൽ (21) ആണ് മരണപ്പെട്ടത്. മത്സ്യ വ്യാപാരിയായ സാബുവിന്റെ മകനാണ് അൻസിൽ. കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട് വെച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി ഇടിച്ചത്.
അപകടം നടന്ന ഉടൻ തന്നെ മുണ്ടക്കയം പുത്തൻചന്ത പുതുപറമ്പിൽ നെബീൽ ഷാജി (21) മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ അൻസിലിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകുകയും ചെയ്തിരുന്നു. എന്നാൽ, ചികിത്സ ഫലിക്കാതെ ഇന്ന് അൻസിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഉറ്റ സുഹൃത്തുക്കളായ രണ്ട് യുവാക്കളുടെ അപ്രതീക്ഷിത വേർപാട് മുണ്ടക്കയം മേഖലയെ ഒന്നടങ്കം വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. യുവാക്കളുടെ മരണവാർത്ത അറിഞ്ഞതോടെ നാട്ടുകാരും ബന്ധുക്കളും വലിയ ഞെട്ടലിലാണ്. പ്രാഥമിക വിവരങ്ങൾ പ്രകാരം ലോറി ബൈക്കിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.
Photo and News Source: Sathyam Online









