തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന എല്ലാ കപ്പലുകൾക്കും ഇറാൻ തങ്ങളുടെ അനുമതി നിർബന്ധമാക്കി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ചരക്കുനീക്കത്തിന്റെ പ്രധാനപാതയായ ഈ മേഖലയിൽ നിയന്ത്രണം കടുപ്പിക്കുന്നതിന്റെ ഭാഗമാണിത്. ചരക്കുകപ്പലുകൾ ഇറാനിയൻ നാവികസേനയുമായി മുൻകൂട്ടി ഏകോപനം നടത്തണമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. അമേരിക്കൻ നാവികസേന ആറ് ഇറാനിയൻ സൈനിക ബോട്ടുകളെ തകർത്തതായി അവകാശപ്പെട്ടതിൽ ഇറാൻ തള്ളിക്കളഞ്ഞു. തങ്ങളുടെ സിവിലിയൻ ചരക്ക് ബോട്ടുകളെയാണ് അമേരിക്ക ലക്ഷ്യം വെച്ചതെന്നും, ആക്രമണത്തിൽ സിവിലിയന്മാർ കൊല്ലപ്പെട്ടതായും ഇറാൻ ആരോപിച്ചു.
മേഖലയിലെ സൈനിക സംഘർഷങ്ങളിൽ സൗദി അറേബ്യ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. സൈനിക നീക്കങ്ങൾ സമാധാനത്തിന് ഭീഷണിയാണെന്നും, പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്നും സൗദി ആവശ്യപ്പെട്ടു. സംയമനം പാലിക്കണമെന്ന് എല്ലാ കക്ഷികളോടും സൗദി അഭ്യർത്ഥിച്ചു. പ്രതിസന്ധി പരിഹരിക്കാൻ നയതന്ത്ര നീക്കങ്ങൾ തുടരുമെന്ന് ഇറാൻ വ്യക്തമാക്കി.
Photo and News Source: Asianet News









