കൊൽക്കത്ത: പശ്ചിമ ബംഗാളിലെ അസൻസോളിൽ അടഞ്ഞുകിടന്ന ശ്രീ ശ്രീ ദുർഗ്ഗാമാതാ ചാരിറ്റബിൾ ട്രസ്റ്റിന്റെ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം ടിഎംസി ഗുണ്ടകളുടെ ആക്രമണത്തെ തുടർന്നാണ് ക്ഷേത്രം അടച്ചത്. ഇപ്പോൾ ബിജെപി നേതാവ് നിലു ചക്രവർത്തി ക്ഷേത്രം വീണ്ടും പ്രവർത്തനം ആരംഭിച്ചതായി പ്രഖ്യാപിച്ചു.

ക്ഷേത്രം അടച്ചതിനുശേഷം ഭക്തർക്ക് ദുർഗ്ഗാ പൂജ, ലക്ഷ്മി പൂജ തുടങ്ങിയ ഉത്സവങ്ങളിലെ ആരാധന മാത്രമേ അനുവദിച്ചിരുന്നുള്ളൂ. അസൻസോൾ ഉത്തർ മണ്ഡലത്തിൽ നിന്ന് വിജയിച്ച ബിജെപി നേതാവ് കൃഷ്ണേന്ദു മുഖർജി ക്ഷേത്രം സന്ദർശിച്ച് വർഷം മുഴുവനും പ്രവർത്തനം തുടരുമെന്ന് പ്രഖ്യാപിച്ചു.

ശംഖനാദങ്ങളും മണിമുഴക്കിയുമാണ് ഗ്രാമവാസികൾ സന്തോഷം പങ്കുവെച്ചത്. ബിജെപി ഭരണത്തിന് കീഴിൽ ബംഗാളിൽ മാറ്റം തുടങ്ങിയെന്ന് നിലു ചക്രവർത്തി വ്യക്തമാക്കി. പഴയ സർക്കാർ ഹിന്ദു വിരുദ്ധമായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു. ദുർഗ്ഗാ പൂജ, കാളി പൂജ എന്നിവയ്ക്ക് മാത്രമേ അനുമതി ഉണ്ടായിരുന്നുള്ളൂ.

Photo and News Source: Janmabhumi