കൊൽക്കത്ത: പശ്ചിമബംഗാളിലെ അസൻസോളിലെ വർഷങ്ങളായി അടഞ്ഞുകിടന്ന ദുർഗ്ഗാക്ഷേത്രം ബിജെപിയുടെ വിജയത്തെ തുടർന്ന് തുറന്നു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ടിഎംസി ഗുണ്ടകളുടെ ആക്രമണത്തെ തുടർന്നാണ് ക്ഷേത്രം അടച്ചുപൂട്ടിയത്. ബിജെപി സ്ഥാനാർത്ഥി കൃഷ്ണേന്ദു മുഖർജിയുടെ പ്രധാന വാഗ്ദാനമായിരുന്നു ക്ഷേത്രം വീണ്ടും തുറക്കുക.

ശ്രീ ശ്രീ ദുർഗ്ഗാമാതാ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയിരുന്ന ഈ ക്ഷേത്രത്തിൽ ദുർഗ്ഗാപൂജ, ലക്ഷ്മിപൂജ തുടങ്ങിയ ഉത്സവങ്ങളിലാണ് ഭക്തർക്ക് പ്രവേശനമുണ്ടായിരുന്നത്. 2021-ലെ തിരഞ്ഞെടുപ്പിന് ശേഷം ടിഎംസിയിൽ നിന്നും ഭീഷണി നേരിട്ടതായും പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. ബിജെപിയുടെ വൻ വിജയത്തോടെ ആത്മവിശ്വാസം ലഭിച്ചുവെന്നും ക്ഷേത്രം ശുചീകരിച്ച് പൂജകൾ പുനരാരംഭിച്ചതായും പ്രദേശവാസികൾ പറഞ്ഞു.

അസൻസോൾ ഉൾപ്പെടുന്ന പശ്ചിമബർധമാൻ ജില്ലയിൽ ഒമ്പത് നിയമസഭാ സീറ്റുകളും കരസ്ഥമാക്കിയാണ് ബിജെപി ഉജ്ജ്വല വിജയം നേടിയത്. ബിജെപി ഭരണത്തിൽ ബംഗാളിൽ മാറ്റം തുടങ്ങിയെന്ന് നേതാവ് നിലു ചക്രവർത്തി പറഞ്ഞു. പൂജകൾക്ക് അനുമതി നിഷേധിച്ചിരുന്ന തൃണമൂൽ സർക്കാരിനെതിരെ ബിജെപി വിമർശിച്ചു. ബംഗാളിൽ 293 സീറ്റുകളിൽ 206 എണ്ണം നേടിയാണ് മമതയുടെ 15 വർഷം നീണ്ട ഭരണത്തിന് അന്ത്യം കുറിച്ചത്.

Photo and News Source: Janam TV