ഡൽഹിയിലെ പ്രമുഖ യുപിഎസ്സി കോച്ചിംഗ് സെന്ററിന്റെ ഡയറക്ടറെ തട്ടിക്കൊണ്ടുപോയി 1. 89 കോടി രൂപ തട്ടിയ സംഭവത്തിൽ ഭോപ്പാല്‍ പോലീസ് ആറ് പേരെ അറസ്റ്റ് ചെയ്തു. മാസ്റ്റർമൈൻഡ് ആയ മുന്‍ സഹപ്രവർത്തകൻ പ്രിയങ്ക് ഉൾപ്പെടെയുള്ള ആറ് പേരെയാണ് പോലീസ് പിടികൂടിയത്. വിപുലീകരണത്തിനായി സെമിനാർ സംഘടിപ്പിക്കാമെന്ന് പറഞ്ഞ് ഡയറക്ടറെ നഗരത്തിലേക്ക് വിളിച്ചുവരുത്തിയ പ്രതികൾ, നേരത്തെ വാടകയ്ക്കെടുത്ത വീട്ടിൽ വച്ച് ഭീഷണിപ്പെടുത്തി പണം പിടിച്ചെടുത്തു.
തട്ടിയ പണം വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിർബന്ധപൂർവം ട്രാൻസ്ഫർ ചെയ്യിപ്പിച്ചു. ഡയറക്ടറെക്കൊണ്ട് വീഡിയോ റെക്കോർഡ് ചെയ്യിപ്പിച്ച് പോലീസിൽ പരാതിപ്പെടാതിരിക്കാനും ശ്രമിച്ചു. പരാതി ലഭിച്ച ഉടനെ പോലീസ് പ്രവർത്തിച്ചു. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് പണം തിരികെ നൽകാനുള്ള നടപടികൾ ആരംഭിച്ചു. സംഭവത്തെ തുടർന്ന് അസുഖം നടിച്ച് ഒളിവിലായിരുന്ന പ്രിയങ്കിനെ പോലീസ് പിടികൂടി. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. മറ്റ് രണ്ട് പേരെയും പോലീസ് ചോദ്യം ചെയ്യുന്നു. ഒളിവിലായ ഒരാളെ തിരയുന്നുമുണ്ട്.
Photo and News Source: Sathyam Online










