ന്യൂഡൽഹി: ഫുജൈറ പെട്രോളിയം ഇൻഡസ്ട്രീസ് സോണിനു നേരെയുള്ള ഇറാന്റെ ആക്രമണത്തെ ഇന്ത്യ ശക്തമായി വിമർശിച്ചു. ഒരിക്കലും അംഗീകരിക്കാനാകാത്ത ഈ നീക്കം അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റ ഈ സംഭവത്തിൽ വിദേശകാര്യ മന്ത്രാലയം ഇറാനെതിരേ രംഗത്തുവന്നു. അടിസ്ഥാന സൗകര്യങ്ങൾക്കും നിരപരാധികൾക്കുമെതിരായ ആക്രമണം ഉടൻ നിർത്തലാക്കണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ അഭിപ്രായപ്പെട്ടു.
നയതന്ത്ര ഇടപെടലിലൂടെയും ചർച്ചയിലൂടെയും പശ്ചിമേഷ്യയിലെ സമാധാനം പുനഃസ്ഥാപിക്കണമെന്നും രാജ്യാന്തര നിയമങ്ങൾ പാലിച്ച് ഹോർമൂസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര സഞ്ചാരവും വ്യാപാരവും ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. മേഖലയിലെ സംഘർഷങ്ങൾ സമാധാനപരമായി പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യ പിന്തുണ നൽകുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Photo and News Source: Mathrubhumi










