പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച നടൻ രമേഷ് പിഷാരടിക്ക് അഭിനന്ദന പ്രവാഹമാണ്. അദ്ദേഹത്തിന്റെ വിജയത്തിൽ സഹപ്രവർത്തകനായ നടൻ കണ്ണൻ സാഗർ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമായി. ഈ തെരഞ്ഞെടുപ്പിലെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി മത്സരാർത്ഥിയായിരുന്നു പിഷാരടി. ശോഭാ സുരേന്ദ്രനെ പരാജയപ്പെടുത്തി വിജയിച്ച അദ്ദേഹത്തിന്റെ വിജയത്തിന്റെ ആഹ്ലാദത്തിലാണ് മലയാള സിനിമ.
പ്രചരണ വേളയിൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടായിരുന്ന കണ്ണൻ സാഗറിനെ സഹായിക്കാൻ പിഷാരടി എത്തി. പ്രചരണ തിരക്കിലും അദ്ദേഹം സഹപ്രവർത്തകനെ ചേർത്ത് നിർത്തി. മമ്മൂട്ടിയെ ഇടപെടുത്തുകയും ചെയ്തു. ഇപ്പോൾ എംഎൽഎ ആയി നിൽക്കുന്ന രമേഷ് പിഷാരടിയെ കുറിച്ച് കണ്ണൻ സാഗർ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുന്നു.
ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പോയ കണ്ണൻ സാഗറിന് ഡോക്ടർ നിർദ്ദേശിച്ച പരിശോധനകളിൽ ഹൃദയത്തിന് ബ്ലോക്ക് കാണിച്ചു. രണ്ട് ദിവസത്തിനു ശേഷം വീണ്ടും പരിശോധന നടത്താൻ നിർദ്ദേശിച്ചു. ആന്റിയോഗ്രാം പരിശോധന നടത്തി CD യും കയ്യിൽ ലഭിച്ചു. ഓപ്പറേഷൻ ചാർജ്ജും മറ്റ് ചിലവുകളും കൂടി വേണമെന്ന് ആശുപത്രി സൂചിപ്പിച്ചു.
Photo and News Source: Asianet News










