തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയമുണ്ടായതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു. കണ്ണൂരിലെ വസതിയിൽ നിന്ന് പ്രത്യേക ദൂതൻ മുഖേന രാജിക്കത്ത് രാജ്ഭവനിലേക്ക് അയച്ചു. തലസ്ഥാനത്തേക്ക് പോകാതെ തന്നെ നടപടി പൂർത്തിയാക്കി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ രാജി സ്വീകരിച്ചു. പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ വിജയനോട് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം പൊതുവേദികളിൽ നിന്ന് വിട്ടുനിന്ന മുഖ്യമന്ത്രി ഇതുവരെ മാധ്യമങ്ങളെയും കണ്ടിട്ടില്ല. പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള സൂചന പ്രകാരം നാളെ രാജി സമർപ്പിക്കുമെന്നായിരുന്നു. എന്നാൽ അതുവരെ കാത്തിരിക്കാതെ രാജിവെച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നു.
പിണറായി സർക്കാരിന് കനത്ത തിരിച്ചടി സംഭവിച്ചു. 102 സീറ്റോടെ യു.ഡി.എഫ്. അധികാരത്തിലേറിയപ്പോൾ എൽ.ഡി.എഫ്. വെറും 35 സീറ്റിലേക്ക് ഒതുങ്ങി. സ്വന്തം മണ്ഡലമായ ധർമ്മടത്തിൽ വിജയിച്ചെങ്കിലും മന്ത്രിമാരിൽ 13 പേരും തോറ്റു. കാലങ്ങളായി കൈവശം വച്ചിരുന്ന മണ്ഡലങ്ങളിലും ഇടതുപക്ഷത്തിന് തിരിച്ചടി. പത്ത് വർഷത്തെ ഭരണം മറക്കുന്ന തരത്തിൽ ജനങ്ങൾ തീരുമാനിച്ചു.
Photo and News Source: Kerala Online News










