വഴുതന, അടുക്കളത്തോട്ടങ്ങളിലെ സാധാരണ പച്ചക്കറി മാത്രമല്ല, ആരോഗ്യത്തിന് അത്ഭുതകരമായ ഗുണങ്ങളുള്ള ഒരു മരുന്നുമാണ്. വിറ്റാമിൻ സി, കെ, ബി, പൊട്ടാസ്യം, കോപ്പർ, കാത്സ്യം, ഫൈബർ എന്നിവ സമ്പന്നമായി അടങ്ങിയിരിക്കുന്ന വഴുതന, ശരീരത്തിന് അനവധി പ്രയോജനങ്ങൾ നൽകുന്നു.

തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ ഇവയിൽ ഉണ്ട്. ഓർമശക്തി മെച്ചപ്പെടുത്താനും ഇവ സഹായിക്കുന്നു. ക്ലോറോജനിക് ആസിഡ് എന്ന ആന്റിഓക്സിഡന്റ് അടങ്ങിയ വഴുതന, കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.

പ്രമേഹത്തെ നിയന്ത്രിക്കാനും വഴുതന ഫലപ്രദമാണ്. കുറഞ്ഞ അന്നജവും കൂടിയ ഫൈബറും ഉള്ളതിനാൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. പൊട്ടാസ്യം ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്തുകയും, രക്തസമ്മർദം കുറയ്ക്കുകയും ചെയ്യുന്നു.

ഹൃദയാരോഗ്യത്തിന് വഴുതന നിർണായകമാണ്. നാരുകൾ, പൊട്ടാസ്യം, ജീവകം ബി 6, ഫ്ലേവനോയിഡുകൾ എന്നിവ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. ആന്റിഓക്സിഡന്റുകൾ ഹൃദയധമനികളെ ആരോഗ്യമുള്ളതാക്കുന്നു.

Photo and News Source: Kerala Online News