വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന നിരവധി ആന്റി ഓക്സിഡന്റുകൾ ശരീരാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിൻ സി, കെ, ഫോളേറ്റ്, മാംഗനീസ്, സെലിനിയം തുടങ്ങിയ പോഷകങ്ങൾ കൊണ്ട് സമ്പന്നമായ വെളുത്തുള്ളി, ചില ക്യാൻസർ സാദ്ധ്യതകളെ കുറയ്ക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.
വെളുത്തുള്ളി ചായയിലെ ആന്റി ഓക്സിഡന്റുകൾ ചർമ്മത്തെ സംരക്ഷിക്കുകയും മുഖക്കുരു, എക്സിമ പോലുള്ള അവസ്ഥകൾ പരിഹരിക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കുന്നതിലും ഇത് സഹായകമാണ്. വിശപ്പ് നിയന്ത്രിക്കാനും കൊഴുപ്പ് കത്താൻ പ്രോത്സാഹിപ്പിക്കാനും വെളുത്തുള്ളി ചായ സഹായിക്കുന്നു.
ദഹനശക്തി മെച്ചപ്പെടുത്തുന്നതിൽ വെളുത്തുള്ളി ചായയ്ക്ക് നിർണായക പങ്കുണ്ട്. ദഹന എൻസൈമുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും മലവിസർജ്ജനം നിയന്ത്രിക്കുകയും ചെയ്യുന്നു. ശരീരത്തിലെ വീക്കം കുറയ്ക്കാനും ഇത് സഹായിക്കുന്നു. ശ്വാസകോശ സംബന്ധമായ അണുബാധകളെ തടയാനും വെളുത്തുള്ളി ചായ ഉപകരിക്കുന്നു.
Photo and News Source: Kerala Online News









