ആലപ്പുഴ: കപ്പല്‍ മുക്കിയ ക്യാപ്റ്റന്‍ എന്ന വിശേഷണത്തിലൂടെ രണ്ടര പതിറ്റാണ്ടായി സിപിഎം ഭരിച്ച പിണറായി വിജയന്റെ പതനം സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ മാറ്റം സൃഷ്ടിച്ചു. പാര്‍ട്ടിയും പ്രത്യയശാസ്ത്രവും വലുതെന്ന സിദ്ധാന്തം ജനങ്ങള്‍ നിരാകരിച്ചു. കഴിഞ്ഞ പത്തുവര്‍ഷമായി പിണറായി ഭരണത്തെ സ്വജനപക്ഷപാതം, ധാര്‍ഷ്ട്യം, ആസൂത്രിത കൊള്ള തുടങ്ങിയ വാക്കുകളിലൂടെ വിശേഷിപ്പിച്ചു വരികയായിരുന്നു. മുഖ്യമന്ത്രിയുടെ അഹങ്കാരത്തിനും ഭരണകൂടത്തിന്റെ ധാര്‍ഷ്ട്യത്തിനും ജനങ്ങള്‍ ബാലറ്റിലൂടെ കനത്ത പ്രഹരമേല്‍പ്പിച്ചു.

തുടര്‍ച്ചയായ മൂന്നാം ഭരണം എന്ന മോഹവുമായി ഇടതുമുന്നണി കടപുഴകി വീണു. വ്യക്തി കേന്ദ്രീകൃത ഭരണശൈലിക്കും ജനങ്ങളെ വെല്ലുവിളിക്കുന്ന രീതിക്കും ജനങ്ങള്‍ നല്‍കിയ തിരിച്ചടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്ത്യത്തിന്റെ തുടക്കം ആകാനാണ് സാധ്യത. പിണറായി വിജയന്റെ പാര്‍ട്ടി ഭരണത്തിൽ സ്വജനപക്ഷപാതം തന്നെ മുഖ്യമന്ത്രി സ്വീകരിച്ചു. നേതാക്കളെ വെട്ടിനിരത്തി, സ്തുതിപാഠകരെ മാത്രം ഇരുവശങ്ങളിലും നിര്‍ത്തിയ പിണറായി ഭരണം പാര്‍ട്ടിയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിയിട്ടു.

Photo and News Source: Janmabhumi