കെ.സി.വേണുഗോപാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ തയ്യാറായതായി വാർത്ത. നിയമസഭാ കക്ഷിയില്‍ പേര് ഉൾപ്പെടുത്തുകയും ഭൂരിപക്ഷം ലഭിക്കുകയും ചെയ്താല്‍ പിന്മാറില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എംഎല്‍എമാരില്‍ ഭൂരിപക്ഷം ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഈ നീക്കം. മുന്നണി നയിച്ച നേതാവ് എന്ന നിലയില്‍ അര്‍ഹതയുണ്ടെന്ന് കെ.സി. അനുകൂലികള്‍ അഭിപ്രായപ്പെടുന്നു.

മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട തീരുമാനം ഹൈക്കമാന്‍ഡും പാര്‍ട്ടി നേതൃത്വവും കൂടിയാലോചന നടത്തിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 'എനിക്ക് വേണ്ടി ഫ്‌ളക്‌സ് വെക്കാന്‍ ഞാന്‍ ആരോടും പറഞ്ഞിട്ടില്ല' എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമন্ত্রി തീരുമാനിക്കാന്‍ വ്യവസ്ഥാപിതമായ മാര്‍ഗങ്ങളുണ്ട് എന്നും അദ്ദേഹം സൂചിപ്പിച്ചു.

Photo and News Source: 24 News