കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും ഇടിഞ്ഞു. ഇന്ന് പവനിന്റെ വില 320 രൂപ കുറഞ്ഞു. ഒരുപവനിന്റെ വില 1,09,400 രൂപയായി. ഗ്രാമിന് 40 രൂപ വീതം കുറവ്. ഒരുഗ്രാം സ്വർണ്ണത്തിന്റെ വില 13,675 രൂപയായി. പശ്ചിമേഷ്യയിലെ സംഘർഷവും ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങളും ആഗോള വിപണിയെ സ്വാധീനിക്കുന്നു. അമേരിക്ക-ഇറാൻ സമാധാന ചർച്ചകളിലെ അനിശ്ചിതത്വവും എണ്ണവിലയെ ഉയർത്തി. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 113 ഡോളറിന് മുകളിലാണ്.

ജനുവരി 29-ലെ 1,31,160 രൂപയായിരുന്നു സ്വർണ്ണവിലയിലെ റെക്കോർഡ്. ഡിസംബർ 23-നാണ് പവനിന്റെ വില ആദ്യമായി ലക്ഷം രൂപ കടന്നത്.

Photo and News Source: Samakalika Malayalam