പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നു. ഇറാൻ അമേരിക്കൻ കപ്പലുകളെ ആക്രമിക്കുമെന്ന ഭീഷണി നടപ്പാക്കിയില്ലെങ്കിലും വിപണിയിൽ ഉണർവ് കുറവാണ്. തിങ്കളാഴ്ച ഉയർന്ന ക്രൂഡ് ഓയില്‍ വില ഇന്ന് അല്പം താഴ്ന്നു. ഹോർമുസ് തുറമുഖത്തെക്കുറിച്ചുള്ള യുഎസ് നീക്കം സംഘർഷത്തിലേക്കു നീങ്ങിയെങ്കിലും ഔപചാരിക യുദ്ധത്തിലേക്ക് വീഴാതെ ക്രൂഡ് ഓയില്‍ വില 6% ഉയർച്ചയോടെ നിലയുറപ്പിച്ചു. യുഎസ്-ഇറാൻ നയതന്ത്ര നീക്കങ്ങൾ തുടരുന്നു. പാക്കിസ്ഥാൻ വഴി ഇറാന്‍ കപ്പലിലെ ജീവനക്കാരെ തിരിച്ചുകൊടുത്തതും ഇതിന്റെ ഭാഗമാണ്.
എന്നാല്‍ ഐആര്‍ജിസി തീവ്രവാദികളുടെ യുഎഇ ആക്രമണവും ദക്ഷിണ കൊറിയൻ കപ്പലിനെതിരായ മിസൈൽ പ്രയോഗവും വിപണിയെ അലട്ടുന്നു. ഇറാന്റെ വിദേശകാര്യ മന്ത്രി ചര്‍ച്ച പുനരാരംഭിക്കാനുള്ള നീക്കം പ്രഖ്യാപിച്ചു. ഗിഫ്റ്റ് സിറ്റിയിലെ നിഫ്റ്റി ഇന്ന് രാവിലെ 24,013 ലേക്ക് ഇടിഞ്ഞു. യുഎസ് വിപണിയിലും ഡൗ ജോൺസ് 557 പോയിന്റ് ഇടിഞ്ഞു. എന്നാല്‍ ഇന്ന് ഫ്യൂച്ചേഴ്സ് നേരിയ കയറ്റത്തിലാണ്. ഡൗ ജോൺസ് 21 പോയിന്റ് ഉയർന്നു.
Photo and News Source: Dhanam









