തൃശൂര്‍ ആസ്ഥാനമായ സിഎസ്ബി ബാങ്ക് 2026 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിൽ മികച്ച നേട്ടം കൈവരിച്ചു. വാര്‍ഷിക അറ്റാദായം 7% വളര്‍ച്ച നേടി 633 കോടി രൂപയായി. നാലാം പാദത്തിലെ (ജനുവരി-മാര്‍ച്ച്) അറ്റാദായം 32% ഉയര്‍ന്നു 202 കോടി രൂപയായി. ബാങ്കിന്റെ മൊത്തം നിക്ഷേപം 20% വളര്‍ച്ചയോടെ 44,246 കോടി രൂപയായി. കാസ അനുപാതം 20% നിലനിർത്തി. അറ്റ വായ്പകള്‍ 26% വളര്‍ച്ചയോടെ 39,848 കോടി രൂപയായി.
സ്വര്‍ണ പണയ വായ്പകളില്‍ 53% ഉയര്‍ന്നു. അറ്റ പലിശ വരുമാനം 25% വളര്‍ച്ചയോടെ 464 കോടി രൂപയായി. മൊത്തം പലിശ വരുമാനം 17% വളര്‍ച്ചയോടെ 1,720 കോടി രൂപയായി. പലിശേതര വരുമാനം 21% വളര്‍ച്ചയോടെ 1,177 കോടി രൂപയായി. പ്രവര്‍ത്തന ലാഭം 19% വളര്‍ച്ചയോടെ 1,085 കോടി രൂപയായി. മൂലധന പര്യാപ്തതാ അനുപാതം 20. 66% ആയി നിലനിർത്തി. ഓഹരികള്‍ 4% ഉയര്‍ന്നു.
Photo and News Source: Dhanam









