കൊല്ലം: അധികാരത്തിന്റെ ശക്തിയില്‍ വളർന്ന രണ്ട് ചെറുപാർട്ടികള്‍ തിരഞ്ഞെടുപ്പ് ഫലത്തോടെ അപ്രസക്തമായി. ആർ. ബാലകൃഷ്ണപിള്ളയുടെ കേരളകോണ്‍ഗ്രസ് ബിയും കോവൂര്‍ കുഞ്ഞുമോന്റെ ആർഎസ്പി ലെനിനിസ്റ്റുമാണ് ആ പാർട്ടികള്‍. പത്തനാപുരം മണ്ഡലത്തില്‍ അഞ്ച് തവണ വിജയിച്ച ഗണേഷ് കുമാറാണ് ഇപ്പോഴത്തെ നേതാവ്. അദ്ദേഹത്തിന്റെ ഏകാധിപത്യം മൂലം നൂറുകണക്കിന് പ്രവർത്തകരും നേതാക്കളും പാർട്ടി വിട്ടു. സഹോദരി ഉഷാ മോഹൻദാസ് പോലും സ്വന്തം പാർട്ടി രൂപീകരിച്ചു. ബാലകൃഷ്ണപിള്ളയുടെ വിശ്വസ്തരും ഗണേഷിന്റെ പെരുമാറ്റത്തോട് പൊരുത്തപ്പെടാതെ അകന്നുപോയി.
സരിത വിവാദത്തെ തുടർന്ന് ഉമ്മൻ ചാണ്ടിയുടെയും യുഡിഎഫിന്റെയും ശത്രുവായ ഗണേഷ്, പിന്നീട് പിണറായിയുടെ വിശ്വസ്തനായി. തുടർച്ചയായി ലൈംഗിക വിവാദങ്ങളില്‍ പെട്ട ഗണേഷിനെ എൽഡിഎഫും പിണറായി വിജയനും സംരക്ഷിച്ചു. പാർട്ടിയിൽ ഗണേഷ് ആജ്ഞാനുവർത്തികളായ ചിലരെ മാത്രം നിലനിർത്തി. പിണറായിവിരുദ്ധ തരംഗം അദ്ദേഹത്തെ പിന്തുണച്ചവരെ പോലും പിന്തള്ളി. കോവൂര്‍ കുഞ്ഞുമോന്റെ ആർഎസ്പി ലെനിനിസ്റ്റും ഇപ്പോൾ അപ്രസക്തമായി. 2016-ൽ ആർഎസ്പി വിട്ട അദ്ദേഹം സ്വയം പാർട്ടി ജനറൽ സെക്രട്ടറിയായി.
സിപിഎം നേതൃത്വത്തിന്റെ അനുഗ്രഹത്തോടെയാണ് ഈ പാർട്ടി രൂപീകരിച്ചത്. രണ്ട് തവണ വിജയിച്ചെങ്കിലും അദ്ദേഹത്തെ മന്ത്രിയാക്കാൻ പിണറായി സർക്കാർ വിസമ്മതിച്ചു.
Photo and News Source: Janmabhumi







