റോമിൽ നിന്നുള്ള സെനഗലിലെ ഡാക്കറിലേക്കുള്ള ഐ. ടി. എ എയർവേയ്‌സ് AZ855 വിമാനത്തിൽ ബുധനാഴ്ച സംഭവിച്ച അപൂർവ സംഭവത്തിൽ 34,000 അടി ഉയരത്തിൽ യുവതി വിമാനത്തിലാണ് കുഞ്ഞിന് ജന്മം നൽകിയത്. വിമാനം പറന്നുയർന്ന ഏകദേശം ഒരു മണിക്കൂറിന് ശേഷം ഏഴുമാസം ഗർഭിണിയായ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. വിമാന ജീവനക്കാർ ഉടൻതന്നെ യുവതിയെ സ്വകാര്യ ഇടത്തിലേക്ക് മാറ്റുകയും, മെഡിക്കൽ പ്രഫഷനലുകളുടെ സഹായം അഭ്യർത്ഥിക്കുകയും ചെയ്തു.
ഒരു ഡോക്ടറും നഴ്സും മുന്നോട്ടുവന്ന് യുവതി കുഞ്ഞിന് ജന്മം നൽകി. കുഞ്ഞും അമ്മയും ആരോഗ്യത്തോടെയിരിക്കുന്നതായി അധികൃതർ അറിയിച്ചു. തുടർന്ന് വിമാനം ഡാക്കറിലേക്ക് തിരിച്ചുപറന്നു. പ്രാദേശിക സമയം പുലർച്ചെ 2. 30 ഓടെ വിമാനം ബ്ലെയ്‌സ് ഡയെഗ്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. യുവതിയെയും കുഞ്ഞിനെയും സുരക്ഷിതമാക്കിയ ശേഷം വിമാനം റോമിലേക്ക് പറന്നു. അപൂർവ സംഭവമായി എയർലൈൻ ഇതിനെ വിശേഷിപ്പിച്ചു.
ജീവനക്കാരുടെ പ്രഫഷനലിസത്തെയും അടിയന്തര സാഹചര്യത്തിൽ ഇടപെട്ട യാത്രക്കാർക്കും നന്ദി പറഞ്ഞു. വിമാനത്തിൽ കുഞ്ഞ് ജനിക്കുന്നത് ഇതാദ്യമാണെന്ന് എയർലൈൻ സ്ഥിരീകരിച്ചു. കുട്ടിക്ക് സന്തോഷകരവും ആരോഗ്യകരവുമായ ഭാവിയും ആശംസിച്ചു.
Photo and News Source: Kerala Online News










