യൂണിയൻ കോപ് തമയസ് മില്യണയർ ക്യാംപെയ്ൻ പുറത്തിറക്കിയിരിക്കുന്നു. ആറുമാസം നീണ്ടുനിൽക്കുന്ന ഈ പരിപാടി 30 പേർക്കും 1 മില്യൺ തമയസ് പോയിന്റുകൾ നേടാനുള്ള അവസരമൊരുക്കുന്നു. ഓരോ തിങ്കളാഴ്ചയും ഒരാളെ വിജയിയായി തിരഞ്ഞെടുക്കുമെന്നാണ് പ്രഖ്യാപനം. വിജയികൾക്ക് 1 മില്യൺ പോയിന്റുകൾ ലഭിക്കുകയും, അത് 16,700 ദിർഹം മൂല്യമുള്ളതുമാണ്. സ്റ്റോറുകളിലൂടെ പോയിന്റുകൾ റിഡീം ചെയ്യാവുന്നതാണ്. പോയിന്റുകളുടെ validity 2027 വരെയുമാണ്.
മെയ് 4-ന് ആരംഭിക്കുന്ന ക്യാംപെയ്ൻ മെയ് 11-ന് ആദ്യ ഡ്രോ നടക്കും. ഓരോ ആഴ്ചയും പങ്കെടുക്കാനുള്ള അവസരം ലഭിക്കും. കുറഞ്ഞത് 200 ദിർഹം മുടക്കുന്നവർക്ക് ഇതിൽ പങ്കെടുക്കാം. വീക്കിലി ഡ്രോയിൽ ഒരു എൻട്രി ലഭിക്കും. കൂടുതൽ വിലയുള്ള ഇടപാടുകൾക്ക് കൂടുതൽ എൻട്രികൾ ലഭിക്കും. ഒറ്റ ഇടപാടിൽ 10 എൻട്രികൾ വരെ നേടാം.
നേരിട്ട് സ്റ്റോറിൽ വാങ്ങുന്നവർ യൂണിയൻ കോപ് ആപ്ലിക്കേഷൻ ഉപയോഗിച്ച് ഡിജിറ്റൽ തമയസ് ബാർകോഡ് സ്കാൻ ചെയ്യണം. ചെക്ക് ഔട്ട് സമയത്താണ് ഇത് ചെയ്യേണ്ടത്. ഓൺലൈൻ വാങ്ങലിൽ ഓട്ടോമാറ്റിക് എൻട്രി ലഭിക്കും. ഫോൺ നമ്പറോ ലോയൽറ്റി കാർഡോ മാത്രം ഉപയോഗിക്കുന്ന ഇടപാടുകൾക്ക് ഈ സൗകര്യം ബാധകമല്ല.
Photo and News Source: Sathyam Online







