തായ്‍ലന്റിലേക്ക് യാത്രചെയ്യാനുള്ള വിമാന ടിക്കറ്റുകൾ ഇനിമുതൽ ആരോഗ്യ ഇൻഷുറൻസോടെയാണ് ലഭ്യമാകുന്നത്. രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശികളുടെ ആരോഗ്യ സുരക്ഷ മെച്ചപ്പെടുത്തുന്നതിനാണ് ഈ നടപടി. വിദേശികളുടെ ചികിത്സയ്ക്കായി ആശുപത്രികൾക്ക് സാമ്പത്തിക ബാധ്യത കുറയ്ക്കാനും ഈ നിയമം സഹായിക്കും.
വിനോദസഞ്ചാരികൾ, തൊഴിലാളികൾ, ഹ്രസ്വകാല സന്ദർശകർ തുടങ്ങിയവരെല്ലാം ഈ നിയമത്തിന്റെ പരിധിയിൽ വരും. രാജ്യത്തെ ആശുപത്രികളിൽ വിദേശികളുടെ ചികിത്സയ്ക്കായി വലിയ തുക ചെലവാകുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. അതിർത്തി പ്രദേശങ്ങളിലെ ആശുപത്രികളിൽ പ്രതിസന്ധി രൂക്ഷമായതിനാലാണ് ഈ നടപടി.
പുതിയ നിയമം നടപ്പിലാക്കുമ്പോൾ സഞ്ചാരികളെ തടയാതിരിക്കാനും സർക്കാർ ശ്രദ്ധിക്കുന്നു. കുറഞ്ഞ പ്രീമിയത്തിലുള്ള ഇൻഷുറൻസ് പാക്കേജുകൾ രൂപകൽപ്പന ചെയ്യുന്നതിനും മന്ത്രി നിർദ്ദേശിച്ചു. വിദേശ നിക്ഷേപകരെ ആകർഷിക്കാനും ആരോഗ്യരംഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനും ഈ നടപടി സഹായിക്കും.
മേയ് ഒന്നുമുതൽ ഡിജിറ്റൽ അറൈവൽ കാർഡ് നിർബന്ധമായിരുന്നു. ഇതിനെത്തുടർന്നാണ് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്ന നടപടി പ്രഖ്യാപിച്ചത്.
Photo and News Source: Kerala Online News










