തിരുവനന്തപുരം: കേരളത്തിലെ ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ ഹയർ സെക്കണ്ടറി അധ്യാപകർക്കായുള്ള സംസ്ഥാനതല യോഗ്യതാ പരീക്ഷ (SET – July 2026) പ്രഖ്യാപിച്ചു. മെയ് 22 വരെ ഓൺലൈനായി അപേക്ഷിക്കാം. എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ വെബ്സൈറ്റിലൂടെയാണ് രജിസ്ട്രേഷൻ. അടിസ്ഥാന യോഗ്യത ബിരുദാനന്തര ബിരുദം (PG) 50% മാർക്കോടെ, കൂടാതെ B.Ed യും ആവശ്യമാണ്. SC/ST, PwD വിഭാഗങ്ങൾക്ക് PG മാർക്കിൽ 5% ഇളവുണ്ട്.
ചില വിഷയങ്ങൾ B.Ed നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. LTTC, DLED കോഴ്സ് പാസ്സായവരെയും പരിഗണിക്കും. അവസാന വർഷ B.Ed, PG വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. സെറ്റ് ഫലം വരുന്നതിന് മുമ്പ് യോഗ്യത നേടിയിരിക്കണം. ജനറൽ/OBC വിഭാഗത്തിന് ഫീസ് ₹1300, SC/ST/PwDക്ക് ₹750. പരീക്ഷ പാസ്സാകുമ്പോൾ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് 2025 ഏപ്രിൽ 25 മുതൽ 2026 മേയ് 25 വരെ എടുത്തതായിരിക്കണം. SC/ST വിഭാഗം ജാതി സർട്ടിഫിക്കറ്റ്, PwD വിഭാഗം മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
Photo and News Source: Janam TV










