തെഹ്‌റാനിൽ നിന്നും 220 ദശലക്ഷം ഡോളർ മൂല്യമുള്ള 19 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണയുമായി ഇറാനിയൻ സൂപ്പർ ടാങ്കർ 'ഹ്യൂജ്' യു. എസ്. ഉപരോധം മറികടന്ന് ഏഷ്യ-പസഫിക് മേഖലയിലെത്തിയെന്ന് റിപ്പോർട്ട്. നാഷണൽ ഇറാനിയൻ ടാങ്കർ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഈ കപ്പൽ, ഉപഗ്രഹങ്ങളുടെയും നാവികസേനയുടെയും നിരീക്ഷണത്തിൽ നിന്ന് മറഞ്ഞുനിന്ന് സഞ്ചരിച്ചു. മാർച്ച് 20 മുതൽ സ്വയം ലൊക്കേഷൻ റിപ്പോർട്ട് ചെയ്യുന്ന ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം പ്രവർത്തനരഹിതമാക്കിയാണ് കപ്പൽ 'ഡാർക്ക് ആക്റ്റിവിറ്റി' സ്വീകരിച്ചത്.

ശ്രീലങ്കയ്ക്കടുത്ത് അവസാനമായി സിഗ്നൽ നൽകിയ കപ്പൽ, ആഴ്ചകളോളം അപ്രത്യക്ഷമായ ശേഷം ഇന്തോനേഷ്യയിലെ ലോംബോക്ക് കടലിടുക്ക് വഴി തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിൽ എത്തി. ഇറാനു മേൽ അമേരിക്ക ഏർപ്പെടുത്തിയ സാമ്പത്തിക സമ്മർദത്തിനെതിരായ തിരിച്ചടിയായി ഈ നീക്കം വിലയിരുത്തപ്പെടുന്നു. അമേരിക്കൻ പ്രസിഡന്റിന്റെ ഉപരോധ വിജയവാദത്തെ ചോദ്യം ചെയ്യുന്നതായും നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

Photo and News Source: Kerala Online News