തിരുവനന്തപുരം: യുഡിഎഫ് സുനാമിയില്‍ ഇടതു പക്ഷത്തിന്റെ കോട്ടകള്‍ തകർന്നത് സംസ്ഥാനത്തെ അതിശയിപ്പിച്ചു. 14 ജില്ലകളില്‍ 5 ജില്ലകളില്‍ ഇടതുപക്ഷം പാടെ പരാജയപ്പെട്ടു. മലപ്പുറം, വയനാട്, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ യുഡിഎഫ് തൂത്തുവാരി. കാസർകോട്, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ ഒരോ സീറ്റു മാത്രമാണ് എൽഡിഎഫിനു ലഭിച്ചത്.
മന്ത്രിമാരടക്കം നിരവധി നേതാക്കള്‍ പരാജയപ്പെട്ടു. ഇടുക്കിയിലെ റോഷി അഗസ്റ്റിന്, പാലായിലെ ജോസ് കെ മാണി, ഏറ്റുമാനൂരിലെ വിഎൻ വാസവന്, ആറന്മുളയിലെ വീണ ജോർജ്ജ്, പത്തനാപുരത്തെ കെബി ഗണേഷ് കുമാറിന്, നേമത്തെ വി ശിവൻകുട്ടിക്ക്, തിരൂരിലെ വി അബ്ദുറഹിമാന്, തൃത്താലയിലെ എംബി രാജേഷിന്, പേരാമ്പ്രയിലെ ടിപി രാമകൃഷ്ണന്, പേരാവൂരിലെ കെകെ ശൈലജയ്ക്ക്, തവനൂരിലെ കെടി ജലീലിനും തോല്‍വി നേരിട്ടു.
തിരുവനന്തപുരത്ത് 14 മണ്ഡലങ്ങളില്‍ 5-ൽ എൽഡിഎഫ് വിജയിച്ചു. കഴക്കൂട്ടം, നേമം മണ്ഡലങ്ങളില്‍ എൻഡിഎ അക്കൗണ്ട് തുറന്നു. ഏഴിടത്ത് യുഡിഎഫ് വിജയിച്ചു. 2021-ൽ 14-ൽ 13 എൽഡിഎഫ് വിജയിച്ചിരുന്നു. കൊല്ലത്ത് 11 മണ്ഡലങ്ങളില്‍ 8-ൽ യുഡിഎഫ് വിജയിച്ചു. രണ്ടിടത്ത് എൽഡിഎഫ്. ചാത്തന്നൂരില്‍ ചരിത്രത്തിലാദ്യമായി എൻഡിഎ അക്കൗണ്ട് തുറന്നു. പത്തനംതിട്ടയിൽ 5-ൽ 4 യുഡിഎഫിന്. കോന്നി മാത്രം എൽഡിഎഫിന്. ആലപ്പുഴയില്‍ 9-ൽ 6 യുഡിഎഫ് വിജയിച്ചു. 3-ൽ എൽഡിഎഫ്. കോട്ടയത്തും ഇടുക്കിയിലും യുഡിഎഫ് പൂര്‍ണ്ണ വിജയം നേടി.
Photo and News Source: Samakalika Malayalam









