ശ്രീനഗറിൽ നിന്നും: സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കിയതിനെ തുടർന്ന് ചെനാബ് നദിയിലെ ബഗ്ലിഹാർ അണക്കെട്ടിന്റെ ഗേറ്റുകൾ അടച്ച് ഒരു വർഷം പൂർത്തിയായി. 2025 ഏപ്രിലിൽ എടുത്ത ഈ തീരുമാനം പാകിസ്താനെ സാമ്പത്തിക-കാർഷിക പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരിക്കുന്നു.

ജമ്മു കശ്മീരിലെ റംബാൻ ജില്ലയിലെ അണക്കെട്ട് അടച്ചതിനെ തുടർന്ന് ചെനാബ് നദിയിൽ നിന്നും പാകിസ്താനിലേക്കുള്ള ജലപ്രവാഹം 90 ശതമാനം കുറഞ്ഞതായി റിപ്പോർട്ടുകൾ. പാകിസ്താന്റെ കൃഷിഭൂമിയുടെ 80 ശതമാനവും സിന്ധു നദീതടത്തെ ആശ്രയിക്കുന്നതിനാൽ, ഖാരിഫ് കൃഷി സീസണിൽ 21 ശതമാനത്തോളം ജലക്ഷാമം നേരിടുന്നു. ഇത് ഗോതമ്പ്, നെല്ല് ഉൽപ്പാദനത്തെ ഗണ്യമായി ബാധിച്ചു.

ഭക്ഷ്യക്ഷാമത്തിനു പുറമെ, ജലവൈദ്യുത നിലയങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടതും പാകിസ്താനിലെ ഊർജ്ജ പ്രതിസന്ധി രൂക്ഷമാക്കി. ഇന്ത്യയുടെ നീക്കത്തെ പാകിസ്താൻ 'ജല ഭീകരവാദം' എന്ന് വിശേഷിപ്പിച്ചു. ലോകബാങ്കിന്റെ ഇടപെടലുകൾ ഇല്ലാതെ പോയതിനാൽ അവർ കൂടുതൽ ഒറ്റപ്പെടുകയാണ്. 2025 ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ ഈ തീരുമാനം എടുത്തു. കരാർ പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ ഇന്ത്യ ഇപ്പോൾ ചർച്ചകൾക്ക് തയ്യാറല്ല.

Photo and News Source: Kerala Online News