ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലെ പുതിയ മാറ്റത്തിന്റെ മുഖം കാണാൻ നടൻ വിജയ് ദേവരകൊണ്ട ആകാംക്ഷയോടെ കാത്തിരിക്കുന്നു. തിരഞ്ഞെടുപ്പിൽ വിജയ് നേടിയ ഉജ്ജ്വല വിജയത്തെ അഭിനന്ദിച്ച അദ്ദേഹം, സോഷ്യൽ മീഡിയയിൽ കുറിച്ചത്: 'പുതിയ തുടക്കം വിജയ് ഗാരു, ജനങ്ങൾ ഒന്നടങ്കം വോട്ട് ചെയ്യാനും തങ്ങൾക്ക് വേണ്ടി നിലകൊള്ളാനും തീരുമാനിച്ചതിന് തമിഴ്‌നാട്ടിലെ ജനങ്ങളോട് എന്റെ ആദരവും അഭിനന്ദനങ്ങളും അറിയിക്കുന്നു.'
തമിഴ്‌നാട്ടിലെ എല്ലാ ജനങ്ങൾക്കും പുതിയ മുഖ്യമന്ത്രിക്കും ഐശ്വര്യവും കൂട്ടായ വളർച്ചയും ഉണ്ടാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു. 'തമിഴ് രാഷ്ട്രീയത്തിലെ പുതിയ മാറ്റം കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്' എന്നും അദ്ദേഹം കുറിച്ചു.
Photo and News Source: Sathyam Online








