ജെറിയാട്രിക് കെയർ മേഖലയിൽ വിദേശത്തും സ്വദേശത്തും തൊഴിൽ സാധ്യതകൾ വർധിച്ചു വരുന്നു. പ്രായമായവരുടെ ആരോഗ്യ സംരക്ഷണവും ജീവിത നിലവാര മെച്ചപ്പെടുത്തലുമാണ് ഈ മേഖലയുടെ ലക്ഷ്യം.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റിന്റെ (IHRD) ആഭിമുഖ്യത്തിൽ 14 ജില്ലകളിലായി 16 IHRD കേന്ദ്രങ്ങളിൽ ജെറിയാട്രിക് കെയർ ഡിപ്ലോമ പഠിക്കാൻ അവസരം ലഭിച്ചിരിക്കുന്നു. പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഈ കോഴ്സിൽ അപേക്ഷ സമർപ്പിക്കാം.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 29 ആയി നീട്ടിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും www.ihrdadmissions.org എന്ന വെബ്സൈറ്റ് സന്ദർശിക്കാം. 8547005000 എന്ന ഫോൺ നമ്പറിലും ബന്ധപ്പെടാം.

Photo and News Source: Samakalika Malayalam