മലയാള സിനിമയിലെ പ്രിയതാരം ലക്ഷ്മി ഗോപാലസ്വാമി തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞു. വിവാഹം, കുട്ടികളെ വളർത്തുക തുടങ്ങിയ കാര്യങ്ങൾ തനിക്ക് അനുയോജ്യമല്ലെന്ന് നടി സമ്മതിച്ചു. 'ഭാര്യയാകുക, അമ്മയാവുക എന്നതെല്ലാം പ്രയാസമേറിയ കാര്യങ്ങളാണ്. എനിക്ക് ഒരിക്കലും അങ്ങനെ ആവാൻ സാധിക്കില്ല' എന്നാണ് ലക്ഷ്മി പറയുന്നത്. വിവാഹം കഴിക്കണമെന്ന ആഗ്രഹം പോലും തനിക്കില്ലെന്നും, കുട്ടികളെ ഇഷ്ടമാണെങ്കിലും അതിന്റെ ഉത്തരവാദിത്തം തനിക്ക് സഹിക്കാൻ കഴിയില്ലെന്നും നടി വ്യക്തമാക്കി.

'ഒറ്റക്കാണുന്നതിന്റെ ബുദ്ധിമുട്ടും, ശരിയായ ഒരാളെ കണ്ടെത്തണമെന്ന ആഗ്രഹവും തോന്നാറുണ്ടെന്നും ലക്ഷ്മി പറഞ്ഞു. കല്യാണം കഴിക്കാതെ നിൽക്കുന്ന സുഹൃത്തുക്കളും തന്നോടൊപ്പമുണ്ടെന്നും നടി സൂചിപ്പിച്ചു.

Photo and News Source: Kerala Online News