ചിലരെയാണ് കൊതുകുകൾ കൂടുതലായി കടിക്കുന്നത്. അതിന്റെ പ്രധാന കാരണം ശരീരത്തിൽ നിന്നുള്ള വിയര്‍പ്പിലെ രാസപരമായ വ്യത്യാസങ്ങളാണ്. നേവി ബ്ലൂ, ഓറഞ്ച്, കറുപ്പ്, ചുവപ്പ് നിറങ്ങളുള്ള വസ്ത്രം കൊതുകുകളെ ആകര്‍ഷിക്കുന്നു. ശരീരത്തിന്റെ വലിപ്പം കൂടുതലുള്ളവരും, ഗര്‍ഭിണികളായ സ്ത്രീകളും കൊതുകുകളുടെ പ്രധാന ലക്ഷ്യമായിത്തീരുന്നു. ശരീരത്തിൽ നിന്നും പുറംതള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കൂടുതലായിരിക്കും ഇവരുടെ ശരീരത്തിൽ. കൊതുകുകളുടെ ശ്രദ്ധ ഈ വിഭാഗത്തിലേക്കാണ് കൂടുതലായി പോവുന്നത്. ശരീരത്തിന്റെ താപനിലയും കൊതുകുകളുടെ ആക്രമണത്തെ സ്വാധീനിക്കുന്നു.

ശരീരത്തിലെ രാസവ്യത്യാസങ്ങൾ കൊതുകുകളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. കൊതുകുകളുടെ ഈ സ്വഭാവം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

Photo and News Source: Samakalika Malayalam