മലപ്പുറം: തവനൂര്‍ മണ്ഡലത്തില്‍ എൽഡിഎഫ് സ്ഥാനാർഥി കെ.ടി ജലീല്‍ തോല്‍വി സമ്മതിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. 'ജനവിധി അംഗീകരിക്കുന്നു. വി.എസ്. ജോയിക്ക് അഭിനന്ദനങ്ങൾ' എന്ന് ജലീല്‍ കുറഞ്ഞു.

തവനൂര്‍കാരോട് തനിക്ക് സ്നേഹമേയുള്ളൂ. ഇടതുപക്ഷ ചേരിയില്‍ ഉറച്ചുനിന്ന് ജനങ്ങള്‍ക്കൊപ്പം കരുത്തോടെ നിലകൊള്ളുമെന്നും അവർ പറഞ്ഞു. നിലവില്‍ വി.എസ്. ജോയിക്ക് 11,000-ൽ അധികം വോട്ടിന്റെ ലീഡുണ്ട്.

മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിലും യുഡിഎഫ് മുന്നേറ്റമാണ്. കേരളത്തില്‍ യുഡിഎഫ് 98 സീറ്റിലും, എൽഡിഎഫ് 40 സീറ്റിലും, ബിജെപി 2 സീറ്റിലും മുന്നേറി. യുഡിഎഫ് തരംഗമാണ് ദൃശ്യമാവുന്നത്.

Photo and News Source: Sathyam Online