കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ മാറ്റത്തിന്റെ കാറ്റ്. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് ഞെട്ടിക്കുന്ന തോതിൽ പിന്തള്ളപ്പെടുന്നു. 294 അംഗസഭയിൽ ബിജെപി 192 സീറ്റുകളിൽ ലീഡ് നേടി കേവലഭൂരിപക്ഷം കൈവരിച്ചു. തൃണമൂൽ കോൺഗ്രസ് വെറും 94 സീറ്റിലേക്ക് ചുരുങ്ങി. ഇവിഎം വോട്ടുകളിലും ബിജെപിയുടെ മുന്നേറ്റം തുടരുന്നു. സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരമാണ് ഈ ഫലസൂചനയ്ക്ക് കാരണം. അതിർത്തി, ഗോത്രവർഗ്ഗ, വ്യവസായ മേഖലകളിൽ ബിജെപി വ്യക്തമായ മുന്നിലാണ്.
ഭവാനിപൂരിൽ ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരി 180-ലധികം സീറ്റുകൾ നേടുമെന്ന് പ്രതീക്ഷിക്കുന്നു. പാനിഹാട്ടിയിൽ ബിജെപി സ്ഥാനാർത്ഥി രത്‌ന ദേബ്നാഥ് 2763 വോട്ടുകൾക്ക് മുന്നിലാണ്. തൃണമൂലിന് കനത്ത തിരിച്ചടിയായി മാറിയിരിക്കുന്നു.
Photo and News Source: Sathyam Online










