പാലക്കാട് ജില്ലയിൽ കോൺഗ്രസ് പാർട്ടിക്ക് വലിയ വിജയമാണ് ലഭിച്ചത്. കണ്ണൂർ പോലെ സിപിഎമ്മിന്റെ കോട്ടയായിരുന്ന പാലക്കാടിൽ, ഭർത്താവ് എംപിയും ഭാര്യ എംഎല്എയും എന്ന ചരിത്ര നേട്ടം കോൺഗ്രസ് സ്വന്തമാക്കി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി യുഡിഎഫ് വിജയിക്കാതിരുന്ന കോങ്ങാട് മണ്ഡലത്തിൽ ഡോ. കെ.എ. തുളസി ടീച്ചർ ശക്തമായ വിജയം നേടി. ഒരേ കാലഘട്ടത്തിൽ ഭാര്യയും ഭർത്താവും എംഎല്എയും എംപിയുമാകുന്ന 'പവർ കപ്പിള്സ്' എന്ന ചരിത്ര മുഹൂർത്തം പാലക്കാട് സാക്ഷ്യം വഹിച്ചു.
കോങ്ങാട് മാത്രമല്ല, പാലക്കാട്, തൃത്താല, ചിറ്റൂർ മണ്ഡലങ്ങളിലും കോൺഗ്രസ് മുന്നിലാണ്. കോൺഗ്രസിൽ തുളസി ടീച്ചർ വി.കെ. ശ്രീകണ്ഠനേക്കാൾ സീനിയറാണ്. ശ്രീകണ്ഠൻ കെഎസ്‌യു ഉപാധ്യക്ഷനായിരിക്കെ ലോക്സഭയിലും നിയമസഭയിലും മത്സരിച്ച നേതാവാണ് തുളസി. പിന്നീട് ഇവർ വിവാഹിതരായി. ശ്രീകണ്ഠൻ പാലക്കാട് ഡിസിസി പ്രസിഡന്റായും പിന്നീട് എംപിയായും പ്രവർത്തിച്ചു. ഇപ്പോൾ കോങ്ങാട് എംഎല്എ ആയി തുളസി ടീച്ചർ കൂടി എത്തിയതോടെ, ജില്ലയിലെ 'പവർ കപ്പിള്സ്' എന്ന നിലയിൽ ഇവർ ശ്രദ്ധിക്കപ്പെടുന്നു.
Photo and News Source: Sathyam Online








