ചെന്നൈ: തമിഴ്‌നാട്ടിൽ നടൻ വിജയ് നേതൃത്വം നൽകുന്ന ടിവികെ പാർട്ടിയുടെ മുന്നേറ്റം അതിശയിപ്പിക്കുന്നതാണ്. ഭരണകക്ഷിയായ ഡിഎംകെയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയ ടിവികെ, 104 സീറ്റുകളിൽ മുന്നിലാണ്. എഐഎഡിഎംകെ 80 സീറ്റുകളുമായി രണ്ടാം സ്ഥാനത്തും, ഡിഎംകെ 56 സീറ്റുകളുമായി മൂന്നാം സ്ഥാനത്തുമാണ്.
പ്രതിപക്ഷ കക്ഷിയായി പ്രതീക്ഷിക്കാതിരുന്ന എഐഎഡിഎംകെയുടെ ഉയർച്ചയും ശ്രദ്ധേയമാണ്. വിജയ് മുഖ്യമന്ത്രിയാകണമെങ്കിൽ ടിവികെയ്ക്ക് മറ്റൊരു പാർട്ടിയുടെ പിന്തുണ ആവശ്യമാണ്. സ്വാഭാവികമായും എഐഎഡിഎംകെയുടെ പിന്തുണ സ്വീകരിക്കാനേ വിജയിന് കഴിയൂ. ജനങ്ങൾ എഴുതിത്തള്ളിയ ഡിഎംകെയെ പിന്തുണയ്ക്കാൻ രാഷ്ട്രീയമായി വിജയിന് സാധിക്കില്ലെന്നാണ് വിലയിരുത്തൽ.
ടിവികെയുടെ ഈ നേട്ടം തമിഴ്‌നാടിന്റെ രാഷ്ട്രീയ ഭൂപടത്തിലാകെ വലിയ മാറ്റം വരുത്തുമെന്ന് നിരീക്ഷകർ കരുതുന്നു. സുസ്ഥിര ഭരണം ഉറപ്പാക്കാൻ വിജയ് ഏതെങ്കിലും പാർട്ടിയുടെ പിന്തുണ സ്വീകരിക്കേണ്ടതുണ്ട്.
Photo and News Source: Sathyam Online










