ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ടിവികെയുടെ സ്ഥാനാർത്ഥി വിജയ് റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ചു. വിജയിയുടെ വീടിന് മുന്നിൽ ആഘോഷം ആരംഭിച്ചു. ബന്ധുക്കളും ടിവികെ പ്രവർത്തകരും ചേർന്ന് പടക്കം പൊട്ടിക്കുകയും ലഡു വിതരണം ചെയ്യുകയും ചെയ്തു.

വിജയിയുടെ ബന്ധുവായ പല്ലവി വിനോദ് കുമാർ പങ്കുവച്ച വീഡിയോ വൈറലായി. വിജയിയുടെ അച്ഛൻ ചന്ദ്രശേഖറും മറ്റു ബന്ധുക്കളും വിജയം ആഘോഷിക്കുന്നതാണ് ആ വീഡിയോയിൽ. ടിവികെ പ്രവർത്തകർ സംസ്ഥാനത്താകെ ആഘോഷങ്ങൾ നടത്തിയതായി റിപ്പോർട്ടുകൾ.

നിലവിലെ കണക്കനുസരിച്ച് ടിവികെ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിജയ് മത്സരിച്ച തിരുച്ചിറപ്പള്ളി ഈസ്റ്റിലും പെരമ്പൂരിലും വ്യക്തമായ ഭൂരിപക്ഷം നിലനിർത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Photo and News Source: Sathyam Online