ചെന്നൈ : തമിഴ്‌നാട്ടിലെ പ്രശസ്തമായ തിരുപ്പുറകുണ്ഡ്രം മുരുകൻ ക്ഷേത്രം, മുരുകന്റെ ആറ് പടൈവീടുകളിൽ ഒന്നാണ്. മദ്രാസ് ഹൈക്കോടതി വിളക്ക് തെളിയിക്കണമെന്ന തീരുമാനത്തെ എതിർത്ത മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കാർത്തിക ദീപം കൊളുത്താൻ ശ്രമിച്ച ഭക്തരെ തടഞ്ഞു.

ലക്ഷക്കണക്കിന് ഹിന്ദു ഭക്തരെ സംഘടിപ്പിച്ച് ഹിന്ദുമുന്നണി തിരുപ്പുറകുണ്ഡ്രത്തിൽ മുരുകസമ്മേളനം നടത്തി. മുരുകന്റെ ആധിപത്യം വീണ്ടെടുക്കാനായിരുന്നു ലക്ഷ്യം. തിരുവണ്ണാമലയിൽ നടന്ന ഹിന്ദുസമ്മേളനം, ഭൂരിപക്ഷ ഹിന്ദുക്കളുടെ ആവശ്യങ്ങൾ നിറവേറ്റുമെന്ന് ഉറപ്പ് നൽകി. തിരഞ്ഞെടുപ്പുകളിൽ വിശ്വാസികളെ സംരക്ഷിക്കുന്നവർക്കു മാത്രമേ വോട്ടു നൽകൂവെന്ന് പ്രഖ്യാപിച്ചു.

തമിഴ് ജനത ഇന്ന് ആ പ്രഖ്യാപനം നടപ്പിലാക്കി. സനാതനധർമ്മത്തെ നശിപ്പിക്കാൻ ശ്രമിച്ച സ്റ്റാലിനെ അധികാരത്തിൽ നിന്ന് വിശ്വാസികൾ പുറത്താക്കി. ദേവസേനാധിപതിയുടെ പോരാട്ടത്തിന്റെ കാലം ഇതാണ്. ഹിന്ദു വിശ്വാസികളുടെ വിജയമാണ് ഇതെല്ലാം.

Photo and News Source: Janmabhumi