പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടന്നുകൊണ്ടിരിക്കുന്നു. മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് തുടർച്ചയായി നാലാം തവണയും അധികാരത്തിലെത്താനുള്ള ശ്രമത്തിലാണ്. ബിജെപിയുടെ കടുത്ത വെല്ലുവിളിയോടെ നടക്കുന്ന ഈ തിരഞ്ഞെടുപ്പിൽ സിപിഐ (എം) നയിക്കുന്ന ഇടതുമുന്നണിയും കോൺഗ്രസും മത്സരിക്കുന്നു.

ആദ്യ ഫലസൂചനകൾ പ്രകാരം ബിജെപിയും ടി എം സിയും ഏതാണ്ട് തുല്യമാണ്. എന്നാൽ നേരിയ മുൻതൂക്കം ബിജെപിക്കാണ്. ഭവാനിപൂരിൽ ബിജെപിയുടെ സ്ഥാനാർഥി സുവേന്ദു അധികാരി മുന്നിലാണ്. എതിർ സ്ഥാനാർഥിയായ മുഖ്യമന്ത്രി മമത ബാനർജി പിന്നിലാണ്.

എക്‌സിറ്റ് പോളുകൾ ബിജെപിക്ക് മുൻതൂക്കം പ്രവചിച്ചെങ്കിലും അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസിന് വൻ പരാജയമായിരുന്നു പ്രവചിച്ചത്. ഈ അനിശ്ചിതത്വം ഇഞ്ചോടിഞ്ച് പോരാട്ടത്തിനു വഴിയൊരുക്കുന്നു.

Photo and News Source: Janam TV