മലപ്പുറം ജില്ലയിലെ വേങ്ങരയിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ യുഡിഎഫ് പ്രവർത്തകർ ആഘോഷം ആരംഭിച്ചു. മുസ്‌ലിം ലീഗിന്റെ സംസ്ഥാന സെക്രട്ടറി കെ. എം. ഷാജിയാണ് വേങ്ങരയിലെ യുഡിഎഫ് സ്ഥാനാർഥി. എൽഡിഎഫ് സ്ഥാനാർഥിയായി സബാഹ് വേങ്ങരയെ മത്സരിപ്പിച്ചു. പ്രവർത്തകർ ഇന്നലെ പച്ച ലഡു വിതരണം നടത്തി. ആഘോഷം ഒരു ദിവസം മുമ്പേ തുടങ്ങിയതോടെ, നാളെ വെടിക്കെട്ടടക്കമുള്ള പരിപാടികൾ നടത്താനുള്ള പദ്ധതിയുമുണ്ട്.
മുസ്‌ലിം ലീഗ് 27 സീറ്റുകളിൽ മത്സരിച്ച് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സീറ്റ് നേടുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ. കൂടാതെ, അസം, തമിഴ്നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലവും ഇന്നറിയാനുണ്ട്.
Photo and News Source: Malayalam Express










