ചെന്നൈ: തമിഴ്‌നാട്ടിൽ ഡിഎംകെയ്ക്ക് വൻ തിരിച്ചടി നേരിടുന്നു. ആദ്യ മത്സരത്തിൽ തന്നെ ടിവികെ മുന്നിലായി. ഡിഎംകെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ പിന്തള്ളി ബിജെപിക്ക് ആധിപത്യം ലഭിച്ചു. സിപിഎം രണ്ട് സീറ്റുകളിൽ മുന്നിലാണ്. അസമിൽ ബിജെപിക്ക് വൻ ലീഡ് ലഭിച്ചു. 64 എന്ന കേവലഭൂരിപക്ഷം കടക്കാനും ബിജെപി വിജയിച്ചു. കോൺഗ്രസ് പിന്നിലായി. പുതുച്ചേരിയിൽ എൻഡിഎ സഖ്യത്തിന് ലീഡ് ലഭിച്ചു. ടിവികെ നാല് സീറ്റുകളിൽ മുന്നിലാണ്.

തമിഴ്‌നാട്ടിൽ 234, ബംഗാളിൽ 294, അസമിൽ 126, പുതുച്ചേരിയിൽ 30 എന്നിങ്ങനെ 824 മണ്ഡലങ്ങളുണ്ട്. ബംഗാളിലെ ഫാൽത്ത മണ്ഡലത്തിൽ വോട്ടെണ്ണൽ 24-ന് നടക്കും. ക്രമക്കേടുകളെത്തുടർന്ന് റീപോളിങ് പ്രഖ്യാപിച്ചിട്ടുണ്ട്.

Photo and News Source: Malayalam Express