വിപണി ഇന്ന് ശക്തമായ ഉയർച്ചയിലേക്കു നീങ്ങി. ബിജെപി പശ്ചിമ ബംഗാളിൽ ഭരണം പിടിച്ചതും തമിഴ്നാട്ടിൽ കിംഗ്‌മേക്കർ സ്ഥാനം നേടിയതും വിപണിയെ ഉയർത്തുന്ന മുഖ്യ കാരണങ്ങളായി. നിഫ്റ്റി 24,290 ഉം സെൻസെക്സ് 77,910 ഉം വരെ ഉയർന്നു. ഐടിയും മീഡിയയും ഒഴികെ എല്ലാ മേഖലകളിലും നല്ല നേട്ടം. വോഡഫോൺ ഐഡിയ ഓഹരി 5% ഉയർന്നു. നഷ്ടത്തിൽ നിന്നു ലാഭത്തിലേക്കു കയറിയ ഐഡിയ ഫോർജ് ടെക്നോളജി ഓഹരി 17% കുതിച്ചു.
സെൻ ടെക്നോളജീസ് 12% ഇടിഞ്ഞു. ഏപ്രിലിൽ വാഹന വില്പന 30% വർധിച്ചതോടെ മാരുതി സുസുകി 4% ഉയർന്നു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര 2. 5% നേട്ടത്തിലായി. റോയൽ എൻഫീൽഡ് വിൽപന 31% വർധിച്ചതോടെ ഐഷർ ഓഹരി 2. 5% ഉയർന്നു. ഹീറോ മോട്ടോകോർപ് 3% നേട്ടത്തിലായി. ബജാജ് ഓട്ടോ 4% ഉയർന്നു. ലോറസ് ലാബ്സ് 4% കയറി. രൂപയുടെ വ്യാപാരം 94. 84 രൂപയിലേക്കു താഴ്ന്നു.
സ്വർണം 4606 ഡോളറിൽ തുടരുന്നു. ക്രൂഡ് ഓയിൽ വില താഴോട്ടു നീങ്ങുന്നു. ബ്രെൻ്റ് ഇനം 10 ഡോളർ കുറഞ്ഞു.
Photo and News Source: Dhanam







