ദില്ലിയിലെ പ്രമുഖ ഐഎഎസ് അക്കാദമി ഡയറക്ടറെ ഭോപ്പാലിൽ തട്ടിക്കൊണ്ടുപോയി 1. 89 കോടി രൂപ കവർന്ന സംഭവം. ശുഭ്ര രഞ്ജൻ അക്കാദമിയുടെ ഡയറക്ടറായിരുന്ന ശുഭ്രയെ പ്രിയങ്ക് ശർമ്മ എന്നയാളാണ് തട്ടിക്കൊണ്ടുപോയത്. ഭോപ്പാലിലെ ഫ്രാഞ്ചൈസി നടത്തിയിരുന്ന പ്രിയങ്ക് അവരെ വിളിച്ചുവരുത്തിയാണ് കുറ്റകൃത്യം നടത്തിയത്. ബുധാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഹോട്ടലിൽ നിന്ന് ഫ്ലാറ്റിലേക്ക് കൊണ്ടുപോയി. നാല് മണിക്കൂർ തടങ്കലിൽ വെച്ച് വൻതുക പിരിച്ചെടുത്തു. കുറ്റകൃത്യത്തിന് ഒരു ദിവസം മുമ്പ് ഫ്ലാറ്റ് വാടകയ്‌ക്കെടുത്തിരുന്നു.
ആയുധധാരികൾ കാത്തുനിൽക്കുകയും ഭക്തിഗാനങ്ങൾ ഉച്ചത്തിൽ വച്ച് ശബ്ദം മറയ്ക്കുകയും ചെയ്തു.
Photo and News Source: Asianet News










