തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് തരംഗം ശക്തമായി തുടരുന്നു. ആദ്യ രണ്ട് റൗണ്ടുകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിലായി. ആദ്യ റൗണ്ടിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പിന്നിലായിരുന്നു. ധർമടത്ത് 733 വോട്ടിന്റെ ലീഡോടെ യുഡിഎഫ് സ്ഥാനാർഥി വി.പി.അബ്ദുൾ റഷീദ് മുന്നിലായിരുന്നു.
മന്ത്രിമാരായ വി.എൻ.വാസവൻ, വീണാ ജോർജ്, കടന്നപ്പള്ളി രാമചന്ദ്രൻ, എ.കെ.ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, പി.പ്രസാദ് എന്നിവരും ആദ്യ റൗണ്ടിൽ പിന്നിലായി. പേരാവൂരിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പിന്നിലായിരുന്നു. 23 വോട്ടിന്റെ ലീഡോടെ സിപിഎം സ്ഥാനാർഥി കെ.കെ.ശൈലജ മുന്നിലായിരുന്നു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ 140 മണ്ഡലങ്ങളിൽ 70 ഓളം സീറ്റുകളിൽ യുഡിഎഫ് മുന്നിലാണ്. 40 സീറ്റുകളിൽ എൽഡിഎഫ് മുന്നേറുമ്പോൾ ബിജെപി മൂന്നിടത്താണ് ലീഡ്. പാലക്കാട്, കോഴിക്കോട് സൗത്ത്, നേമം എന്നിവിടങ്ങളിൽ ബിജെപിക്ക് ലീഡ് ഉണ്ട്. വോട്ടെണ്ണൽ ഇന്ന് രാവിലെ ആരംഭിക്കും. ആദ്യ ഫലസൂചന എട്ടേമുക്കാലോടെയാണ് ലഭിക്കുക.
Photo and News Source: Mathrubhumi









