ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ നടക്കുമ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ മാറ്റത്തിന്റെ സൂചനകൾ ഉയർന്നുവരുന്നു. വിജയിയുടെ തമിഴക വെട്രി കഴകം (ടി.വി.കെ) ശക്തമായ മുന്നേറ്റം കാഴ്ചവെക്കുന്നുണ്ട്. ആദ്യ ഫലസൂചനകളിൽ ഡി.എം.കെ സഖ്യം മുൻതൂക്കത്തിലായിരുന്നെങ്കിലും, ഇപ്പോൾ ടി.വി.കെ 82 സീറ്റുകളിൽ മുന്നേറി. ഡി.എം.കെ 55 സീറ്റുകളിലും, എൻ.ഡി.എ 65 സീറ്റുകളിലും ലീഡ് നേടിയിരിക്കുന്നു.
ഡി.എം.കെ കോട്ടയായ ചെന്നൈയിലെ 16 മണ്ഡലങ്ങളിലും ടി.വി.കെ കടുത്ത വെല്ലുവിളി ഉയർത്തിയിരിക്കുന്നു. ഇവിടങ്ങളിൽ അണ്ണാ ഡി.എം.കെ-ബി.ജെ.പി സഖ്യം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ് ഉൾപ്പെടെയുള്ള പടിഞ്ഞാറൻ മേഖലയിൽ എൻ.ഡി.എ ആധിപത്യം നിലനിർത്തുമെന്നാണ് പ്രതീക്ഷ.
തെക്കൻ, വടക്കൻ ജില്ലകളിൽ ഡി.എം.കെക്കാണ് മുൻതൂക്കം. ആദ്യ ഫലസൂചനകളിൽ ഡി.എം.കെക്കായിരുന്നു അനുകൂലം. തുടർന്നുള്ള കണക്കുകൾ കൂടുതൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലേക്ക് നീങ്ങുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ അപ്രതീക്ഷിതമായ മാറ്റങ്ങൾ കാണപ്പെടുന്നു.
Photo and News Source: Sathyam Online










