കണ്ണൂർ: ധർമ്മടം മണ്ഡലത്തിൽ യുഡിഎഫ് മുന്നേറ്റം ശ്രദ്ധേയമായി. ആദ്യ അഞ്ചുറൗണ്ടുകളിൽ മുഖ്യമന്ത്രി പിണറായി വിജയനെ പിന്നിലാക്കി യുഡിഎഫ് സ്ഥാനാർഥി വി. പി. അബ്ദുൾ റഷീദ് മുന്നിലായി. സിപിഎമ്മിന്റെ കോട്ടകളിലും യുഡിഎഫ് മേധാവിത്വം പുലർത്തി. ആകെ 15 റൗണ്ടുകളാണ് വോട്ടെണ്ണാനുള്ളത്. ആദ്യ റൗണ്ടിൽ തന്നെ അബ്ദുൾ റഷീദ് 733 വോട്ടുകൾക്ക് ലീഡ് നേടി. രണ്ടാം റൗണ്ടിൽ ലീഡ് 2523 ആയി ഉയർന്നു.
മൂന്നാം റൗണ്ടിൽ 2077 ലേക്ക് കുറഞ്ഞെങ്കിലും നാലാം റൗണ്ടോടെ 2812 ആയി വർദ്ധിച്ചു. ഇനി 10 റൗണ്ടുകൾ ബാക്കിയുണ്ട്. നിലവിൽ യുഡിഎഫ് 27869 വോട്ടുകളും പിണറായി 26779 വോട്ടുകളുമാണ് നേടിയത്.
Photo and News Source: Mathrubhumi










