ഇന്ന് കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കാൻ വോട്ടെണ്ണൽ നടക്കുന്നു. രാവിലെ 8 മണിമുതൽ വോട്ടെണ്ണൽ തുടങ്ങി, സംസ്ഥാനത്ത് ആര് ഭരിക്കുമെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കും. തിരഞ്ഞെടുപ്പ് കമ്മീഷൻ 43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്.

സുഗമമായ വോട്ടെണ്ണലിനായി 15,465 ഉദ്യോഗസ്ഥരെ നിയോഗിച്ചു. കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ഇടത് മുന്നണി ‘ഹാട്രിക്’ ജയത്തോടെ മൂന്നാം വട്ടവും അധികാരം നിലനിർത്തുമെന്ന ആത്മവിശ്വാസത്തിലാണ്. പത്ത് വർഷത്തെ ഭരണത്തുടർച്ചയ്ക്ക് വിരാമമിട്ട് യു.ഡി.എഫ് സഭയിൽ ഭൂരിപക്ഷം നേടി അധികാരം തിരിച്ചുപിടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിയമസഭയിൽ നിർണ്ണായക ശക്തിയായി മാറാനും ബി.ജെ.പി അംഗസംഖ്യ വർദ്ധിപ്പിക്കാനുമുള്ള കണക്കുകൂട്ടലിലാണ്. ജനലക്ഷങ്ങൾ ആകാംഷയോടെ ഫലം പ്രതീക്ഷിക്കുന്നു.

Photo and News Source: Malayalam Express