മാവേലിക്കര: ഐ.എൻ.ടി.യു.സി മാവേലിക്കര റീജണൽ കമ്മിറ്റിയുടെ നേതൃത്തത്തിൽ 79-മത് സ്ഥാപക ദിനാഘോഷവും പതാക ഉയർത്തലും നടന്നു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ മുരളീധരൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.
റീജണൽ പ്രസിഡന്റ് മനോജ് ഓലകെട്ടി അദ്ധ്യക്ഷനായി. ജില്ല സെക്രട്ടറി സുനിൽ പൊന്നാലയം മുഖ്യപ്രഭാഷണം നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചിത്ര ഗോപാലകൃഷ്ണൻ, കൗൺസിലർ ശോഭമധു, ഐ.എൻ.റ്റി.യു.സി മാവേലിക്കര മണ്ഡലം പ്രസിഡന്റ് ജിജി മാത്യു, റീജണൽ ജനറൽ സെക്രട്ടറിമാരായ രാമചന്ദ്രൻ, ആർ.വിശ്വംഭരൻ, ബിനു കുമാർ, ബിനോയ് ശാമുവൽ, സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
സംഘടനയുടെ വളർച്ചയ്ക്കും പ്രവർത്തനങ്ങൾക്കുമുള്ള പ്രതിജ്ഞാബദ്ധതയെ പ്രതിഫലിപ്പിച്ച ഈ ചടങ്ങിൽ പങ്കാളികളായ എല്ലാവർക്കും നന്ദി അറിയിച്ചു.
Photo and News Source: Kerala Kaumudi Latest









